Total Pageviews

മരണാനന്തരം ജീവിതമുണ്ട്‌ എന്തുകൊണ്ട്‌ ?

മരണാനന്തരം ജീവിതമുണ്ട്‌ എന്തുകൊണ്ട്‌ ?
************************************
മരണത്തോടെ എല്ലാം തീരുകയല്ലെന്നും മരണാനന്തരം ജീവിതമുണ്ടെന്നും മതവിശ്വാസികളും ബുദ്ധിശാലികളും വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ന്യായങ്ങളില്‍ ചിലത്‌ താഴെ.

1. മരണത്തോടെ എല്ലാം തീരുകയാണെങ്കില്‍ ധാര്മിലക ബോധത്തിന്‌ എന്ത്‌ പ്രസക്തി?

2. സല്ക ര്മ കാരികളുടെയും ദുഷ്‌കര്മമകാരികളുടെയും അവസ്ഥ ഒരുപോലെയാണെങ്കില്‍ എന്തിന്‌ സല്കകര്മംക ചെയ്യണം? എന്തിന്‌ ദുഷ്‌കര്മം് ചെയ്യാതിരിക്കണം?

3. മരണത്തോടെ എല്ലാം തീരുകയാണെങ്കില്‍ ബുദ്ധിമുട്ടും കഷ്‌ടപ്പാടും സഹിച്ച്‌ എന്തിന്‌ ജീവിതം തുടരണം? വേഗം പോയി മരിക്കാത്തതെന്തുകൊണ്ട്‌?

4. പാവപ്പെട്ടവനെ സഹായിച്ചാല്‍ പ്രതിഫലവും പാവപ്പെട്ടവനെ ഉപദ്രവിച്ചാല്‍ ശിക്ഷയുമില്ലെങ്കില്‍ എന്തിന്‌ സഹായിക്കണം? എന്തിന്‌ ഉപദ്രവിക്കാതിരിക്കണം?

5. വിവാഹജീവിതം നയിച്ച്‌ സദാചാര നിഷ്‌ഠ പുലര്ത്തുടന്നവനും വിവാഹം ചെയ്യാതെ വ്യഭിചാര ജീവിതം നയിക്കുന്നവനും ഒരുപോലെയാണെങ്കില്‍ എന്തിന്‌ വിവാഹം ചെയ്യണം? എന്തിന്‌ വ്യഭിചരിക്കാതിരിക്കണം?

6. മാന്യമായ ജോലി ചെയ്‌ത്‌ ജീവിക്കുന്നവനും തട്ടിപ്പും വെട്ടിപ്പും മോഷണവും നടത്തി ജീവിക്കുന്നവനും ഒരുപോലെയാണെങ്കില്‍ എന്തിന്‌ കഷ്‌ടപ്പെട്ട്‌ ജോലി ചെയ്യണം? എന്തിന്‌ തട്ടിപ്പും വെട്ടിപ്പും മോഷണവും നടത്താതിരിക്കണം?

7. മരണാനന്തരം ഒന്നുമില്ലെന്ന്‌ പറയുന്നവന്‌ തന്റെ മരണം എപ്പോള്‍ എവിടെ വെച്ച്‌ എന്ന്‌ മുന്കൂലട്ടി പറയാന്‍ കഴിയാത്തതെന്തുകൊണ്ട്‌?

8. മരണാനന്തരം ജീവിതമില്ലെന്ന്‌ പറയുന്നവന്‍ താന്‍ ഈ ലോകത്തേക്ക്‌ വന്നത്‌ തന്റെ തീരുമാനപ്രകാരമനുസരിച്ചോ ആഗ്രഹപ്രകാരമോ അല്ലാതായതെന്തുകൊണ്ട്‌?

9. മരണാനന്തരം ഒന്നുമില്ലെന്ന്‌ പറയുന്നവന്‍ തന്റെ ജനനതിയ്യതിയോ തന്റെ മരണതിയ്യതിയോ മുന്കൂനട്ടി അറിയാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലായതെന്തുകൊണ്ട്‌?

10. വഴിയില്‍ നിന്ന്‌ ഒരു കുപ്പിച്ചില്ല്‌ എടുത്ത്‌ മാറ്റിയാല്‍ നിസ്സാരമെങ്കിലും ആ സല്കകര്മ?ത്തിന്‌ ആര്ക്കും ഈ ലോകത്ത്‌ പ്രതിഫലമോ അവാര്ഡോആ ചിലപ്പോള്‍ ഒരു അഭിനന്ദനം പോലുമോ ലഭിക്കുകയില്ല. മരണാനന്തരം ഒരു ജീവിതമില്ലെങ്കില്‍ എന്തിന്‌ ഈ `പുണ്യം’ ചെയ്യണം?

11. മരണാനന്തരം ജീവിതമില്ലെങ്കില്‍ എന്തിന്‌ മദ്യപിക്കാതിരിക്കണം? എന്തിന്‌ അവിഹിത മാര്ഗകത്തില്‍ സമ്പാദിക്കാതിരിക്കണം? എന്തിന്‌ കാപട്യം കാണിക്കാതിരിക്കണം?

12. മരണാന്തരം ഒരു ജീവിതമില്ലെങ്കില്‍ ചതി, വഞ്ചന, കൊല, കൊള്ള, മോഷണം, ചൂഷണം, കൈക്കൂലി, അഴിമതി എന്നിവ തിന്മയാണെന്ന്‌ പറഞ്ഞ്‌ എന്തിന്‌ ഈ `സുഖ’ത്തില്‍ നിന്നൊക്കെ ഒഴിഞ്ഞുനില്‌ക്കണം?

13. മരണാനന്തരം ഒരു ജീവിതമില്ലെങ്കില്‍ ആഗ്രഹങ്ങളും അഭിലാഷങ്ങളും പദ്ധതികളും പ്രതീക്ഷകളും പൂര്ത്തീ കരിക്കാന്‍ പോലും കഴിയാതെ അവിചാരിതമായും അപ്രതീക്ഷിതമായും ധാരാളം മനുഷ്യര്‍ പെട്ടെന്ന്‌ മരിച്ചുപോകുന്നതെന്തുകൊണ്ട്‌?

14. മഴ പെയ്യുമ്പോള്‍ നിര്ജീുവമായ ഭൂമിയില്‍ ചെടികളും സസ്യലതാദികളും മുളച്ചുവന്ന്‌ ഭൂമിക്ക്‌ ജീവന്‍ വെക്കുന്നത്‌ അനിഷേധ്യമായ ഒരു ദൃശ്യ സത്യമാണെങ്കില്‍ മരിച്ച്‌ മണ്ണടിഞ്ഞ മനുഷ്യന്‍ പുനര്ജമനിക്കുമെന്ന്‌ ചെടിയെ മുളപ്പിച്ച നാഥന്‍ പറയുമ്പോള്‍ എന്തിന്‌ അവിശ്വസിക്കണം?

15. മനുഷ്യന്‍ മരിച്ച്‌ മണ്ണടിഞ്ഞാലും മണ്ണില്‍ ലയിച്ചുചേരാതെ, തീയില്‍ കത്തിത്തീരാതെ, വെള്ളത്തില്‍ അലിയാതെ അതിസൂക്ഷ്‌മമായ ഒരു `കോശഭാഗം’ (യൂക്കോബിറ്റ്‌ എന്ന്‌ ശാസ്‌ത്രനാമം) നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നശിക്കാതെ അവശേഷിക്കുമെന്നത്‌ ശാസ്‌ത്രസത്യം. മനുഷ്യന്‍ മരിച്ചൊടുങ്ങുകയാണെങ്കില്‍ എന്തിന്‌ ഒരു `യൂക്കോബിറ്റ്‌’ നശിക്കാതെ നിലനില്‌ക്കുന്നു?

16. മരണാനന്തരം ജീവിതമില്ലെങ്കില്‍ പതിനായിരങ്ങളെ കൊന്ന ഹിറ്റ്‌ലറും സ്റ്റാലിനും ബുഷും മഹാബുദ്ധിമാന്മാരും പതിനായിരങ്ങളെ സ്‌നേഹിക്കുകയും അവര്ക്ക് ‌ സേവനം ചെയ്യുകയും ചെയ്‌ത മുഹമ്മദ്‌ നബിയും മദര്തെേരേസയും മഹാത്മാഗാന്ധിയും മഹാവിഡ്‌ഢികളാണെന്നും പറയേണ്ടി വരില്ലേ?

17. മരണാനന്തരം ജീവിതമില്ലെങ്കില്‍ ബനൂ ഇസ്രാഈല്‍ സമൂഹത്തെ ക്രൂരമായി പീഡിപ്പിച്ച ഫിര്ഔതന്‍ ചക്രവര്ത്തി്യും ബനൂഇസ്രാഈല്യരെ മോചിപ്പിച്ച്‌ രക്ഷപ്പെടുത്തിയ മൂസാനബിയും തമ്മിലെന്ത്‌ വ്യത്യാസം?

18.സോവിയറ്റ്‌ റഷ്യയുടെ തകര്ച്ചാ സമയത്ത്‌ അതിന്റെ ഭരണസാരഥി ഗോര്ബലച്ചേവ്‌ പറഞ്ഞു: “ദൈവം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ.” കേരള മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ഒരു ഘട്ടത്തില്‍ പറഞ്ഞു: “മുകളിലൊരാള്‍ ഉണ്ടെന്ന്‌ ഓര്മഘ വേണം!” ദൈവവും മരണാന്തര ജീവിതവും യഥാര്ഥരമല്ലെങ്കില്‍ നിസ്സഹായാവസ്ഥയില്‍ ഭൗതികവാദികള്‍ പോലും ഈ വിധം ഒരു അഭൗതിക ശക്തിയില്‍ അഭയം തേടുന്നതെന്തുകൊണ്ട്‌?

19. ദൈവവും മരണാനന്തര ജീവിതവും യാഥാര്ഥ്യഷമല്ലെങ്കില്‍ നമ്മെ നിരന്തരം ഉപദ്രവിക്കുന്ന വ്യക്തിക്കും വ്യക്തികള്ക്കും ഇവര്ക്ക്ര‌ എപ്പോഴെങ്കിലും ഇതിന്റെ ശിക്ഷ ലഭിക്കേണമെന്ന്‌ നമ്മുടെ മനസ്സ്‌ തേടുന്നത്‌ വ്യര്ഥ്വും അര്ഥനശൂന്യവുമല്ലേ?

20. ജന്മം നല്‌കിയവന്‍ തന്നെ അവന്‍ നിശ്ചയിച്ച സമയത്ത്‌ നമ്മുടെ ജീവനെടുക്കുന്നു. നമ്മെ ജനിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അതേ ശക്തി പറയുന്നു, മരണാനന്തരം നമ്മെ പുനര്ജീിവിപ്പിക്കുമെന്ന്‌. ആദ്യത്തെ രണ്ട്‌ സത്യങ്ങളും ബോധ്യപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്യുന്ന നമുക്ക്‌ അല്ലാഹു പറയുന്ന മൂന്നാമത്തെ സത്യം മാത്രം അംഗീകരിക്കാതിരിക്കുന്നതിന്‌ ന്യായമെന്ത്‌?

മരണാന്തരം ജീവിതമില്ല എന്ന ധാരണയാണ്‌ സുക്തിരഹിതമായിട്ടുള്ളത്‌. മരണാനന്തരം ജീവിതമുണ്ടെന്ന വിശ്വാസമാകട്ടെ യുക്തിഭദ്രവും പ്രമാണബദ്ധവുമാണ്‌. (((( (

(ശബാബ് )

No comments: